---
title: "തളിപ്പറമ്പിൽ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതി; ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്"
english_title: "Taliparamba Woman Harassment Complaint Case Against Husband Family"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382134/ taliparamba-woman-harassment-case-against-husband-family"
published_at: "2026-09-11T12:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa3aa67a27d2_taliparamba-woman-harassment-case-against.jpg"
keywords: []
---

# തളിപ്പറമ്പിൽ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്ന പരാതി; ഭർത്താവിനും കുടുംബത്തിനുമെതിരെ കേസ്

> **Lead Summary:** തളിപ്പറമ്പ്: യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

## Article Content

തളിപ്പറമ്പ്: യുവതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന പരാതിയിൽ ഭർത്താവിനും കുടുംബാംഗങ്ങൾക്കുമെതിരെ തളിപ്പറമ്പ് പോലീസ് കേസെടുത്തു.

തൃക്കരിപ്പൂർ സ്വദേശിനിയായ കെ.വി വർഷ (25)യുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഭർത്താവ് തളിപ്പറമ്പ് എൽ.ഐ.സിയിൽ ഹയർ ഗ്രേഡ് ഓഫീസറായ കെ.കെ അർജുൻ, അമ്മ ഇന്ദിര, സഹോദരൻ അഭിജിത്ത്, അച്ഛൻ ഗംഗാധരൻ എന്നിവർക്കെതിരെയാണ് കേസ്.

2025 സെപ്റ്റംബർ 7ന് വിവാഹിതരായതിന് ശേഷം കുറുമാത്തൂരിലെ ഭർതൃവീട്ടിൽ വെച്ച് യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഭർത്താവും ഭർതൃമാതാവും സഹോദരനും പിതാവും ചേർന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നും 15 പവൻ സ്വർണം കൈക്കലാക്കിയെന്നും പരാതിയിൽ പറയുന്നു.സംഭവത്തിൽ തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

English Summary: Taliparamba police registered case against husband and family members on complaint of physical and mental torture of woman. Complainant is KV Varsha (25), native of Trikaripur. Case against husband KK Arjun, higher grade officer at LIC Taliparamba, mother Indira, brother Abhijith, father Gangadharan. Married on Sept 7 2025, alleged torture at husband's house in Kurumathur. Complainant alleges mental and physical torture and appropriation of 15 pavan gold.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382134/ taliparamba-woman-harassment-case-against-husband-family)